ബാംഗ്ലൂരിലെ യെല്ലോ ലൈൻ മെട്രോ സ്റ്റേഷനിലെ സുരക്ഷാ ജീവനക്കാരൻ മെട്രോ ട്രാക്കിൽ വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | security guard falling onto the metro tracks

സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എകിസിൽ @bykarthikreddy എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
security guard falling onto the metro tracks
Published on

ബാംഗ്ലൂരിലെ യെല്ലോ ലൈൻ റാഗിഗുഡ്ഡ മെട്രോ സ്റ്റേഷനിലെ സുരക്ഷാ ജീവനക്കാരൻ അബദ്ധത്തിൽ മെട്രോ ട്രാക്കിൽ വീഴുന്നതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു(security guard falling onto the metro tracks). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എകിസിൽ @bykarthikreddy എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ദൃശ്യങ്ങളിൽ റാഗിഗുദ്ദ മെട്രോ സ്റ്റേഷന്റെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ സുരക്ഷാ ജീവനക്കാരൻ കണ്ണുകൾ അടച്ച് നടക്കുന്നത് കാണാം.

അടുത്ത നിമിഷം തന്നെ ജോലിയുടെ ഭാഗമായി പ്ലാറ്റ്‌ഫോമിൽ നടക്കുകയായിരുന്ന 52 കാരനായ സുരക്ഷാ ജീവനക്കാരൻ കാൽ വഴുതി ട്രാക്കിലേക്ക് വീഴുന്നത് കാണാം. ഉടൻ തന്നെ ഒരു യാത്രക്കാരൻ അദ്ദേഹത്തെ അവിടെ നിന്നും രക്ഷപ്പെടുത്തി.

16 മണിക്കൂർ നീണ്ട ഷിഫ്റ്റിൽ ക്ഷീണിതനായതാണ് ജീവനക്കാരനെ അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. എന്തായാലും ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് സുരക്ഷാ ആശങ്കകൾ ഉയർത്തിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com