
അമേരിക്കയിലെ മസാച്യുസെറ്റ്സിലെ മാർഷ്ഫീൽഡിൽ നിയന്ത്രണം നഷ്ടപ്പെട്ട് പിക്കപ്പ് ട്രക്ക് ഡോക്കിൽ നിന്ന് നദിയിലേക്ക് പതിച്ചതിന്റെ ദൃശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(pickup truck falling from a dock). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @scooperon7 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ ഒരു കൗമാരക്കാരൻ പിക്കപ്പ് ട്രക്ക് പിന്നിലേക്കെടുക്കവെ അബദ്ധത്തിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് പതിക്കുന്നത് കാണാം. 15 അടി താഴ്ചയിലേക്കാണ് ട്രക്ക് വീഴുന്നത്. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്.
കൗമാരക്കാരൻ ഗ്രീൻ ഹാർബർ ടൗൺ പിയറിൽ ചൂണ്ടയിടാൻ എത്തിയതായിരുന്നു. അതേസമയം, ഭാഗ്യവശാൽ നദിയിൽ വീണ കൗമാരക്കാരന് പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം. പിന്നീട് പൂർണ്ണമായും തകർന്ന ട്രക്ക് നദിയിൽ നിന്ന് പുറത്തെടുത്തു.