ലോണാവാലയിലെ ഡാമിൽ നീന്തി തുടിക്കുന്നയാളുടെയും സമീപത്ത് അതേ വെള്ളം മൂത്രമൊഴിച്ച് മലിനപ്പെടുത്തുന്നയാളുടെയും ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | man swimming in dam

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @TARUNspeakss എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
dam
Published on

ലോണാവാലയിലെ പ്രശസ്തമായ മഴക്കാല പിക്നിക് കേന്ദ്രത്തിൽ നിന്നും പുറത്തുവന്ന ദൃശ്യങ്ങൾ നെറ്റിസണ്സിനിടയിൽ വെറുപ്പുളവാക്കി(man swimming in dam). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @TARUNspeakss എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.

ദൃശ്യങ്ങൾക്കാസ്പദമായ സംഭവം അഗസ്റ്റ് 6 നാണ് നടന്നതെന്നാണ് മനസിലാകുന്നത്. ദൃശ്യങ്ങളിൽ, ലോണാവാലയിലെ ബുഷി ഡാമിൽ മഴക്കാലമാസ്വദിക്കുന്ന നിരവധി വിനോദ സഞ്ചാരികളെ കാണാം. സമീപത്തുള്ള ഒരു നീരൊഴുക്കിൽ ഒരാൾ നീന്തുന്നുണ്ട്.

എന്നാൽ അധികം ദൂരെയല്ലാതെ പരസ്യമായി അതേ അരുവിയിൽ മറ്റൊരാൾ മൂത്രമൊഴിക്കുകയാണ്. അരോചകമായ ഈ കാഴ്ച നെറ്റിസണ്സിനിടയിൽ വലിയ ചർച്ചയായി മാറി. പൊതുസ്ഥലം വൃത്തികേടാക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് നെറ്റിസൺസ് അഭിപ്രായപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com