
ആസ്‌ട്രേലിയയിലെ ഒരു വീട്ടിൽ പ്രത്യക്ഷപ്പെട്ട ഭീമൻ പാമ്പിനെ ഓടിക്കുന്ന കൊച്ചു പെൺകുട്ടിയുടെ ദൃശ്യങ്ങൾ ഓൺലൈനിൽ അമ്പരപ്പുളവാക്കുന്നു(little girl chasing a giant snake). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @mattwright എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ വീട്ടിനുള്ളിലെ ഡ്രസ്സിംഗ് മിററിന് പിന്നിൽ ഒളിച്ചിരിക്കുന്ന പാമ്പിനെ തന്റെ പിതാവിന് കാണിച്ചു കൊടുക്കുന്ന കൊച്ചു പെൺകുട്ടിയെ കാണാം. തുടർന്ന് പിതാവിന്റെ നിർദേശാനുസരണം അവൾ പാമ്പിനെ തുരത്താൻ ഒരു മോപ്പുമായി വരുന്നു. ആ മോപ്പ് മാത്രം ഉപയോഗിച്ച് അവൾ അതിനെ ഓടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
വീഡിയോയിൽ ഒരിടത്തും ഭയത്തിന്റെ ഒരംശം പോലും കാണാനില്ലെന്നുള്ളതാണ് ഈ ദൃശ്യങ്ങൾക്ക് നെറ്റിസണ്സിനിടയിൽ സ്വീകാര്യത ഏറിയത്. ഈ ദൃശ്യങ്ങൾ ഇതിനോടകം 188,586 ലൈക്കുകൾ നേടി മുന്നേറുകയാണ്.