
അസമിൽ കുതിരപ്പുറത്ത് സ്കൂളിലേക്ക് പോകുന്ന എട്ടുവയസ്സുകാരന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപെട്ടു(ittle boy going to school on horseback). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @TheNEdialogue എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
അസമിലെ ബോർബക്ര ഗ്രാമത്തിലാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്. അസം-മേഘാലയ അതിർത്തിയിലുള്ള ദക്ഷിണ പന്തൻ ട്രൈബൽ മിഡിൽ ഇംഗ്ലീഷ് സ്കൂളിലെ യുവരാജ് റാഭ എന്ന കുട്ടിയാണ് കുതിരപ്പുറത്ത് സ്കൂളിലേക്ക് പോകുന്നത്. നടക്കുകയോ സൈക്കിൾ ചവിട്ടുകയോ ചെയ്യുന്ന സഹപാഠികൾക്കൊപ്പം കുതിര സാവധാനം നടന്നു നീങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്. വീഡിയോ പുറത്തു വന്നതോടെ നെറ്റിസൺസ് ദൃശ്യങ്ങൾക്ക് പ്രതികരണവുമായി രംഗത്തെത്തി.