ബോർഡിംഗ് പാസ് പിടിച്ച് വിമാനത്തിൽ കയറാൻ ക്ഷമയോടെ നിൽക്കുന്ന കംഗാരുവിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു... വീഡിയോ | kangaroo

"വിമാനത്തിൽ കംഗാരുക്കളില്ല" എന്ന അടിക്കുറിപ്പോടെ പങ്കിട്ട ദൃശ്യങ്ങൾക്ക് മികച്ച പ്രതികരണമാണ് നെറ്റിസൺസിന് ഇടയിൽ നിന്നും ലഭിച്ചത്.
kangaroo
Updated on

നെറ്റിസൺസിനെ ആശയകുഴപ്പത്തിലാകുന്ന തരത്തിൽ ഏറെ രസകരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കു വയ്കപെട്ടു(kangaroo). AI- അധിഷ്ഠിത റീലുകളുമായി ഫോളോവേഴ്‌സിനെ പലപ്പോഴും ആകർഷിക്കുന്ന 'ഇൻഫിനിറ്റ് അൺറിയാലിറ്റി' എന്ന ഇൻസ്റ്റാഗ്രാം പേജാണ് വീഡിയോ ആദ്യം പങ്കിട്ടത്.

"വിമാനത്തിൽ കംഗാരുക്കളില്ല" എന്ന അടിക്കുറിപ്പോടെ പങ്കിട്ട ദൃശ്യങ്ങൾക്ക് മികച്ച പ്രതികരണമാണ് നെറ്റിസൺസിന് ഇടയിൽ നിന്നും ലഭിച്ചത്.

ദൃശ്യങ്ങളിൽ ബോർഡിംഗ് ഗേറ്റിൽ, ബോർഡിംഗ് പാസ് പിടിച്ച് വിമാനത്തിൽ കയറാൻ ക്ഷമയോടെ നിൽക്കുന്ന ഒരു കംഗാരുവിനെ കാണാം. നല്ല പെരുമാറ്റമുള്ള കംഗാരു, എയർലൈൻ ജീവനക്കാരുമായി ചൂടേറിയ വാഗ്വാദത്തിൽ ഏർപ്പെടുന്ന ഒരു സ്ത്രീയുടെ അരികിൽ ശാന്തമായാണ് നിൽക്കുന്നത്. കംഗാരു, യാതൊരു വിധ ബഹളവും ഉണ്ടാക്കാതെയാണ് നില്കുന്നത്. കങ്കാരുവിന്റെ പോസ്, അതിന്റെ കൈയിലെ ടിക്കറ്റ്, തിരക്കേറിയ വിമാനത്താവള പശ്ചാത്തലം എന്നിവ അവിശ്വസനീയമാംവിധം യഥാർത്ഥമാണെന്ന് തോന്നുന്നു. അതേസമയം കാംഗാരുവിനെ വിമാനത്തിൽ കയറ്റണമെന്ന വാദത്തിന് ശേഷം മൃഗത്തെ വിമാനത്തിൽ കയറ്റിയോ എന്ന കാര്യം തീർച്ചയല്ലെന്ന് നെറ്റിസൺസ് പറയുന്നു.

(ഇത് ഒരു എ.ഐ ജനറേറ്റഡ് വീഡിയോ ആണ്)

Related Stories

No stories found.
Times Kerala
timeskerala.com