
ഫ്ലോറിഡയിലെ കടൽത്തീരത്ത് ഒരു സ്രാവും സ്റ്റിംഗ്രേയും തമ്മിലുള്ള ഒരു അപൂർവ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(sharks and stingrays fight). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @Accuweather എന്ന ഹാൻഡിലാണ് ദൃശ്യങ്ങളാണ് പങ്കുവച്ചത്.
പനാമ സിറ്റി ബീച്ചിലെ ആഴം കുറഞ്ഞ വെള്ളത്തിൽ ജൂലൈ 31 ന് രാവിലെയാണ് സംഭവം നടന്നത്. വിനോദ സഞ്ചാരികളിൽ ഒരാളായ ക്ലോയി പീറ്റേഴ്‌സൺ ആണ് അപൂർവമായ ഈ ദൃശ്യങ്ങൾ പകർത്തിയത്.
ദൃശ്യങ്ങളിൽ, തിരമാലകൾക്ക് മുകളിൽ സ്രാവിന്റെ ചിറകും വാലും പ്രത്യക്ഷപ്പെടുന്നത് കാണാം. അതേസമയം തന്നെ വലിയ സ്റ്റിംഗ്രേയുടെ ചിറകുകൾ ഉയർന്നുവരുന്നതും കാണാം. ഇരുവരും തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.