
ഓൺലൈനിൽ ഓണ സദ്യകളും അനുബന്ധ ദൃശ്യങ്ങളും ഹൃദയം കീഴടക്കുമ്പോൾ യജമാനനൊപ്പം ഓണ സദ്യ കഴിക്കുന്ന നായയുടെ ദൃശ്യങ്ങൾ വൈറലായി തുടരുന്നു(dog eating Onam meal with its owner). ഹൃദയഹാരിയായ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @rahul_jprakash എന്ന ഹാൻഡിലാണ് പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, 'രാഹുൽ ജെ പ്രകാശ്' എന്ന ഉടമയ്‌ക്കൊപ്പം വാഴയിലയിൽ ഓണ സദ്യ കഴിക്കുന്ന 'ചായ്' എന്ന നായയെ കാണാം. രണ്ട് വാഴയിലകൾ തറയിൽ അടുത്തടുത്തായി വച്ച് ചായയും രാഹുലും അടുത്തടുത്തായി ഇരിക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ പരമ്പരാഗത വസ്ത്രമായ ചെറിയ വെള്ള മുണ്ട് ധരിച്ചാണ് നായ ഭംഗിയോടെ സാദ്യ കഴിക്കുന്നത്. പുറത്തു വന്ന ഈ കൗതുകകരമായ ദൃശ്യങ്ങളെ നെറ്റിസൺസ് ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. വൈറലായ വീഡിയോയ്ക്ക് ഒറ്റ ദിവസം കൊണ്ട് 257,213 ലൈക്കുകളാണ് ലഭിച്ചത്.