
ഉത്തർപ്രദേശിലെ ബല്ലിയ ജില്ലാ ആശുപത്രിയിൽ അത്യാഹിത വാർഡിൽ മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ ചികിത്സ നടത്തുന്ന ഡോക്ടറുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(doctor's treatment). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @AamAadmiParty എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്. യോഗിയുടെ ഭരണത്തിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ സത്യം ഇതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി പാർട്ടി എക്‌സിൽ വീഡിയോ പങ്കിട്ടത്.
ജൂലൈ 25 വെള്ളിയാഴ്ച വൈകുന്നേരമാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്. ദൃശ്യങ്ങളിൽ, വൈദ്യുതി വിതരണവും ആശുപത്രിയുടെ ജനറേറ്ററും തകരാറിലായതിനെത്തുടർന്ന് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ രോഗിയെ പരിശോധിക്കുന്നത് കാണാം. ഏകദേശം 45 മിനിറ്റ് നീണ്ടുനിന്ന വൈദ്യുതി തടസ്സത്തിലാണ് ഡോക്ടർമാർക്ക് മൊബൈൽ ടോർച്ച് ലൈറ്റ് ഉപയോഗിക്കേണ്ടിവന്നത്.