ഹിമാചൽ പ്രദേശിൽ പാചകം ചെയ്യുന്നതിനിടെ പാചകക്കാരൻ റൊട്ടിയിൽ തുപ്പുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | cook spitting on roti

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @Katwal_Vinod എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
cook spitting on roti
Published on

ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിൽ പാചകക്കാരൻ റൊട്ടിയിൽ ആവർത്തിച്ച് തുപ്പുന്നതിന്റെ അസ്വസ്ഥമായ ദൃശ്യങ്ങൾ പുറത്ത്(cook spitting on roti). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @Katwal_Vinod എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ദൃശ്യങ്ങളിൽ, ധാബയിലെ പാചകക്കാരൻ റൊട്ടി തയ്യാറാക്കുമ്പോൾ അതിൽ തുപ്പുന്നത് കാണാം. യുവാവ് റൊട്ടി എറിയുന്നതും, അതിൽ തുപ്പുന്നതും, തുടർന്ന് തന്തൂരിൽ ഇടുന്നതും വീഡിയോയിൽ ഉണ്ട്.

ബഡ്ഡി നഗരത്തിനടുത്തുള്ള സായ് റോഡിലുള്ള മദീന ചിക്കൻ കോർണറിലാണ് സംഭവം നടന്നതെന്നാണ് വിവരം. അതേസമയം അസ്വസ്ഥത ഉളവാകുന്ന ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് കനത്ത അമർഷവും പ്രതിഷേധവും രേഖപ്പെടുത്തി.

Related Stories

No stories found.
Times Kerala
timeskerala.com