നോയിഡയിൽ അടുക്കളയിലെ ഫോൾസ് സീലിംഗിനും അലങ്കാര ലൈറ്റ് ഫിക്ചറിനുമിടയിൽ കുടുങ്ങിയ മൂർഖൻ പാമ്പിന്റെ ദൃശ്യങ്ങൾ പുറത്ത്, വൈറൽ വീഡിയോ | cobra trapped

മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @manishktiwari81 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
cobra trapped
Published on

നോയിഡയിലെ ഒരു വീട്ടിൽ അടുക്കളയിലെ ഫോൾസ് സീലിംഗിനും അലങ്കാര ലൈറ്റ് ഫിക്ചറിനുമിടയിൽ പെട്ടുപോയ മൂർഖൻ പാമ്പിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു(cobra trapped). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @manishktiwari81 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ദൃശ്യങ്ങളിൽ, അടുക്കളയിലെ ഫോൾസ് സീലിംഗിനും അലങ്കാര ലൈറ്റ് ഫിക്ചറിനുമിടയിൽ പെട്ടുപോയ മൂർഖൻ പാമ്പ് പുറത്തിറങ്ങാനായി ശ്രമിക്കുന്നത് കാണാം.

വെളിച്ചത്തിനുള്ളിൽ പാമ്പ് നീങ്ങാൻ തുടങ്ങിയപ്പോഴാണ് വീട്ടുകാർ പാമ്പിനെ കണ്ടത്. ഇതോടെ ഉടൻ തന്നെ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെത്തി 36 മണിക്കൂറിലധികം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ പാമ്പിനെ പിടികൂടിയതായാണ് വിവരം. അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com