ചൈനീസ് സ്ത്രീയെ ചെമ്മീൻ കടിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ; "അവൾ അത് അർഹിക്കുന്നുവെന്ന്" നെറ്റിസൺസ്, വീഡിയോ | Chinese woman bitten by shrimp

ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് അവൾ അത് അർഹിക്കുന്നതാണെന്ന് അഭിപ്രായപെട്ടു.
shrimp
Published on

വീഡിയോ റെക്കോർഡിങ്ങിനിടെ ചൈനീസ് സ്ത്രീയെ ചെമ്മീൻ കടിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(Chinese woman bitten by shrimp ). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിലാണ് ദൃശ്യങ്ങൾ പങ്കുവയ്കപെട്ടത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് അവൾ അത് അർഹിക്കുന്നതാണെന്ന് അഭിപ്രായപെട്ടു.

ദൃശ്യങ്ങളിൽ, സ്ത്രീ തന്റെ ചോപ്സ്റ്റിക്കുകൾ ഉപയോഗിച്ച് മാന്റിസ് ചെമ്മീൻ എടുക്കുന്നത് കാണാം. ഇതോടെ അത് ചലിക്കാൻ തുടങ്ങി. അത് അവളുടെ പിടിയിൽ നിന്ന് വഴുതി അവളുടെ കയ്യിലേക്ക് വീണു.

ചെമ്മീൻ അവളുടെ കൈകളിൽ കടിച്ചു. അതി കഠിനമായ വേദനയോടെ സ്ത്രീ സഹായത്തിനായി നിലവിളിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. സ്ത്രീയുടെ കരച്ചിൽ കേട്ട് റസ്റ്റോറന്റ് ജീവനക്കാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. എന്നാൽ ദൃശങ്ങൾ കണ്ടതോടെ നെറ്റിസൺസ് സ്ത്രീയെ പരിഹസിക്കുകയാണ് ഉണ്ടായത്.

Related Stories

No stories found.
Times Kerala
timeskerala.com