
വർഷങ്ങൾക്ക് മുമ്പ് തന്നെ രക്ഷിച്ച ഒരു മനുഷ്യന്റെ കരങ്ങളിലേക്ക് ഓടിയടുക്കുന്ന ചിമ്പാൻസിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു(chimpanzee). കൗതുകവും അതിലേറെ സ്നേഹവും നിറഞ്ഞ ഈ മുഹൂർത്തം പങ്കുവച്ചത് @AMAZlNGNATURE എന്ന എക്സ് ഹാൻഡിലാണ്. ദൃശ്യങ്ങൾ ഇതിനോടകം അരലക്ഷത്തോളം പേർ കാണുകയും ആയിരത്തിലധികം ലൈക്കുകൾ നേടുകയും ചെയ്തു.
ദൃശ്യങ്ങളിൽ, ഒരു മനുഷ്യൻ ചിമ്പാൻസിക്ക് അടുത്തേക്ക് നടന്നടുക്കുന്നത് കാണാം. മനുഷ്യന്റെ കയ്യിൽ പഴങ്ങളും വാഴപ്പഴവും ഉണ്ട്. ഇരുവരും അടുത്തെത്തിയതോടെ ചിമ്പാൻസി ആ മനുഷ്യന്റെ കൈകളിലേക്ക് ഓടിക്കയറി.
ശേഷം, മനുഷ്യനെ ചിമ്പാൻസി മുറുകെ കെട്ടിപിടിച്ചു. വീഡിയോയുടെ അവസാനം ചിമ്പാൻസി കൊണ്ടുവന്ന പഴങ്ങൾ പറിച്ചെടുത്ത് നദിയുടെ മറുവശത്തുള്ള തന്റെ സമൂഹത്തിലേക്ക് നടക്കുന്നു. വർഷങ്ങൾക്ക് മുമ്പ് ചിമ്പാൻസിയെ രക്ഷിച്ച മനുഷ്യനാണ് അതെന്നാണ് പുറത്തുവരുന്ന വരുന്ന വിവരം.