
ഡൽഹിയിൽ മുകർബ ചൗക്കിലെ ഓവർബ്രിഡ്ജ് ഫ്ലൈഓവറിലൂടെ നിയന്ത്രണം വിട്ട ഒരു കാർ റെയിൽവേ ട്രാക്കിലേക്ക് ഇടിച്ചുകയറിയതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(car falling from a flyover onto railway tracks). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @PTI_News എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ റെയിൽവേ ട്രാക്കിൽ വീണു കിടക്കുന്ന കാർ കാണാം. നാട്ടുകാരും ഡൽഹി പോലീസും ചേർന്ന് കാർ ട്രാക്കിൽ നിന്ന് മാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്.
അമിത വേഗതയിൽ വന്ന കാർ ഫ്ലൈഓവറിൽ ബൈക്ക് യാത്രികനിൽ ഇടിച്ചുകയറി താഴെയുള്ള റെയിൽവേ ട്രാക്കിലേക്ക് നേരിട്ട് വീഴുകയായിരുന്നു.
അപകടത്തെത്തുടർന്ന് റൂട്ടിലെ റെയിൽ ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. മാത്രമല്ല; അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റതായാണ് വിവരം.