
മഹാരാഷ്ട്രയിൽ ഒരു സ്ത്രീയുടെ സ്വർണ്ണ മാല പിടിച്ചു പറിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(biker breaking a woman's necklace). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @Pune_First എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം പൂനെയിലെ ഉരുളി കാഞ്ചൻ പ്രദേശത്താണ് നടന്നത് എന്നാണ് റിപ്പോർട്ട്. ദൃശ്യങ്ങളിൽ, മുഖംമൂടി ധരിച്ച ഒരു ബൈക്ക് യാത്രികൻ റോഡിലൂടെ നടന്നു പോകുന്ന ഒരു സ്ത്രീയുടെ മാല പൊട്ടിക്കുന്നതായി കാണാം.
ഒരു ഗ്രാം തൂക്കമുള്ള സ്വർണ്ണ മാല ആയിരുന്നതിനാൽ സ്ത്രീ പരാതി നൽകിയില്ലെന്നാണ് വിവരം. എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുകയാണ്.