
ഹിമാചൽ പ്രദേശിലെ തിയോഗിൽ അമ്മയിൽ നിന്ന് വേർപെടുത്തിയ പുള്ളിപ്പുലി കുഞ്ഞിനെ കാറിൽ കൊണ്ടുപോകുന്നതിന്റ ഹൃദയഹാരിയായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(baby leopard). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @iNikhilsaini എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ ഒരു പുള്ളി പുലി കുഞ്ഞിനെ കാറിൽ കൊണ്ടുപോകുന്നത് കാണാം. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറാണ് പുള്ളിപ്പുലി കുഞ്ഞിനെ കൊണ്ടുപോകുന്നത്. പുള്ളിപ്പുലിയെ അതിജീവിക്കാൻ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം ഈ പ്രവർത്തി ചെയ്തത്.
കോട്ഖായ് തരോളയിൽ താമസിക്കുന്ന അങ്കുഷ് ചൗഹാൻ എന്ന അദ്ദേഹത്തിന്റെ സുഹൃത്ത് കാട്ടിൽ അമ്മയിൽ നിന്ന് വേർപിരിഞ്ഞ ഒരു പുള്ളിപ്പുലിയുടെ കുഞ്ഞിനെ കണ്ടെത്തിയതായി വിവരം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്. അദ്ദേഹം തന്നെ അതിന്റെ ദൃശ്യങ്ങൾ പകർത്തയെടുക്കുകയും ചെയ്തു.