മലേഷ്യയിൽ സിഗരറ്റ് നൽകാൻ വിസമ്മതിച്ച യുവാവിനെ 'ഭിക്ഷക്കാരി' മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വീഡിയോ വൈറലാകുന്നു | Beggar

സ്ത്രീ യുവാവിനെ മർദ്ദിക്കാൻ തുടങ്ങുന്നു.
Beggar
Published on

മലേഷ്യയിലെ ഒരു ഭക്ഷണശാലയിൽ പ്രായമായ ഒരു സ്ത്രീയും യുവാവും തമ്മിലുള്ള വിചിത്രമായ സംഭവത്തിന്റെ വീഡിയോ വൈറലാകുന്നു(beggar). യുവാവും സുഹൃത്തുക്കളും ഒരു മാമാക് സ്റ്റാളിൽ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് സംഭവം നടക്കുന്നത്. യുവാവ് ഭക്ഷണം കഴിക്കുന്നതിനിടയിൽ "യാചക" എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീ യുവാവിനെ സമീപിക്കുന്നു. ശേഷം യുവാവിനോട് സിഗരറ്റ് ആവശ്യപ്പെടുന്നു.

എന്നാൽ, ശാന്തതയോടെ യുവാവ് യാചന നിരസിക്കുന്നു. ഇതേ തുടർന്ന് സ്ത്രീ യുവാവിനെ മർദ്ദിക്കാൻ തുടങ്ങുന്നു. സ്ത്രീ അയാളുടെ പുറകിൽ ആവർത്തിച്ച് അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇത്തരത്തിൽ അഞ്ച് തവണ അയാളുടെ പുറകിൽ അടിച്ചു.

എന്നാൽ യുവാവ് തുടർന്നുള്ള ഒരു വീഡിയോയിൽ, അവളുടെ ക്ഷേമത്തോടുള്ള ആശങ്കയാണ് തന്റെ വിസമ്മതത്തിന് കാരണമെന്ന് വിശദീകരിച്ചു. ടിക് ടോക്കിൽ @sfh.reez എന്ന ഉപയോക്താവ് അപ്‌ലോഡ് ചെയ്ത 26 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങൾ മണികൂറുകൾക്കകം വിവിധ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com