
പുല്ലാങ്കുഴൽ കലാകാരൻ മെഹബൂബ് ബോളിവുഡ് ഗാനം ആലപിക്കുന്ന മനോഹരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്കപ്പെട്ടു(Flutist Mehboob). ഏറെ ആകർഷകമായ ഈ സംഗീതം സമൂഹ മാധ്യമ ഉപയോക്താക്കൾ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്.
റായ്പൂർ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ ബാഗ് പരിശോധിക്കുന്നതിനിടയിലാണ് ലഗേജിൽ നിറയെ ഓടക്കുഴലുകൾ കണ്ടെത്തിയത്. രാജസ്ഥാനിലെ പുല്ലാങ്കുഴൽ കലാകാരൻ മെഹബൂബിന്റേതായിരുന്നു ഇത്. ഉടൻ തന്നെ ഇദ്ദേഹം അതിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുത്ത് ആത്മാർത്ഥമായി വായിക്കാൻ ആരംഭിച്ചു. ബോളിവുഡ് ഗാനമായ തേരി മിട്ടി എന്ന ഗാനമാണ് അദ്ദേഹം പുല്ലാംകുഴലിലൂടെ ആലപിച്ചത്. ആ ഗാനം കാണികളെ ആനന്ദിപ്പിക്കുകയും പെട്ടെന്ന് വൈറലാകുകയും ചെയ്തു.
"റായ്പൂർ വിമാനത്താവള ജീവനക്കാരുടെ അഭ്യർത്ഥന പ്രകാരം" ഞങ്ങൾ ഒരു ചെറിയ പ്രകടനം നടത്തി! സഹ സംഗീത പ്രേമികളുമൊത്തുള്ള രസകരമായ ഒരു സംഗീത നിമിഷം" - എന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കിട്ടുകൊണ്ട് മെഹബൂബ് അടിക്കുറിപ്പിൽ എഴുതി. ഇത് 44 ദശലക്ഷത്തിലധികം പേർ കണ്ടു.