
മധ്യപ്രദേശിലെ രത്ലം നഗരത്തിൽ ഒരു വെള്ളക്കുതിര ഒരു വലിയ ആനയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു(elephant). പാൽസോഡ ഫാറ്റയ്ക്ക് സമീപമാണ് ഈ സംഭവം നടന്നത്. കോപാകുലനായ ഒരു കുതിര ഒരു വലിയ ആനയുടെ നേരെ പാഞ്ഞടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇത് കണ്ട് സമീപസ്ഥരായി നിൽക്കുന്നവർ ഭയന്ന് ഓടുന്നുമുണ്ട്.
ആന പാപ്പാൻ ആനയുടെ മുകളിൽ ഇരുന്നുകൊണ്ട് ഒരു വടി ഉപയോഗിച്ച് കുതിരയെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും കുതിര പിന്മാറാൻ തയ്യാറാകുന്നില്ല. ശക്തിയും വലിപ്പവും ഉണ്ടായിരുന്നിട്ടും, ആന ആ സമയം പ്രതികരിക്കാനാവാതെ നിന്ന് പോയി.
മാത്രമല്ല; ആന ഒഴിഞ്ഞുമാറാൻ ശ്രമിച്ചപ്പോഴും, കുതിര അതിനെ പിന്തുടർന്നു. ഇതിനിടയിൽ ഒരു ബൈക്ക് താഴേക്ക് വീഴുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ പൊതുജനങ്ങൾക്ക് ആർക്കും പരിക്കേറ്റിട്ടില്ല.