
മനുഷ്യരുമായി പർവത ഗൊറില്ലകൾ ഇടപെഴകുന്നതിന്റെ രസകരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(gorilla). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @rose_k01 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ഗൊറില്ലകളുടെ ഹാസ്യാത്മകത ചൂണ്ടിക്കാട്ടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ദൃശ്യങ്ങളിൽ, ഒരു സ്ത്രീ വിനോദസഞ്ചാരി ആൺ ഗൊറില്ലയുടെ അടുത്തേക്ക് വരുന്നു. പെട്ടെന്ന് ആ ആൺ ഗൊറില്ല ഒരു സ്ത്രീയുടെ മുടിയിൽ പിടിച്ചു വലിക്കുന്നത് കാണാം.
സ്ത്രീ തന്നാലാവും വിധം ഗൊറില്ലയുടെ കൈകളിൽ നിന്നും മുടി വിടുവിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത് കണ്ടു കൊണ്ട് സമീപത്തേക്ക് വരുന്ന പെൺ ഗൊറില്ല ആൺ ഗൊറില്ലയെ മർദ്ദിക്കുന്നു. അവൾ അവനെ ഉരുട്ടി മറിച്ചിട്ട് രസകരമായി ദൂരേക്ക് കൊണ്ടുപോകുന്നു.