
ഒന്നാം ജന്മ ദിന സമ്മാനമായി ഒരു പെൺകുഞ്ഞിന് അവളുടെ അച്ഛൻ ഒരു ആഡംബര കാർ സമ്മാനം നൽകിയത് നിങ്ങൾ അറിഞ്ഞിരുന്നോ(birthday)? വെറും കാറല്ല പിങ്ക് റോൾസ് റോയ്‌സ് കാർ! സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്ങായിരിക്കുന്ന ഈ ബർത്ത്ഡേ ഗിഫ്റ്റിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ marketing.growmatics എന്ന ഹാൻഡിലാണ് പങ്കിട്ടത്.
അറ്റ്ലാന്റിസിൽ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് സംഭവം നടന്നത്. ദുബായിൽ താമസിക്കുന്ന ഇന്ത്യൻ വ്യവസായി സതീഷ് സൻപാൽ, ഒരു വയസ്സുള്ള മകൾ ഇസബെല്ല സൻപാലിന് ആഡംബരപൂർണ്ണവും ഇഷ്ടാനുസൃതവുമായ പിങ്ക് റോൾസ് റോയ്‌സ് കാർ ജന്മദിന സമ്മാനമായി നൽകുകയായിരുന്നു. ദൃശ്യങ്ങളിൽ സതീഷ് സൻപാൽ ഡംബര കാറിന്റെ താക്കോൽ ഇസബെല്ലയ്ക്ക് കാണിച്ചു കൊടുക്കുന്നത് കാണാം.
കാറിനുള്ളിലെ ഒരു ഫലകത്തിൽ "അഭിനന്ദനങ്ങൾ, ഇസബെല്ല" എന്നും എഴുതിയിട്ടുണ്ട്. ബോളിവുഡ് താരങ്ങളായ തമന്ന ഭാട്ടിയ, റാഹത്ത് ഫത്തേ അലി ഖാൻ, ആതിഫ് അസ്ലം, നോറ ഫത്തേഹി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
"സതീഷ് സൻപാൽ പിതൃദിനം നേടി. തന്റെ പ്രിയപ്പെട്ട പെൺകുഞ്ഞായ ഇസബെല്ലയ്ക്ക് വേണ്ടി ദുബായിൽ അദ്ദേഹം ഒരു കസ്റ്റം ബിൽറ്റ് റോൾസ് റോയ്‌സ് സമ്മാനിച്ചു! ANAX ഡെവലപ്‌മെന്റ്‌സിന്റെ സ്ഥാപകൻ @satish.sanpal ഉം ഭാര്യ @tabinda.sanpal ഉം മകളുടെ ആദ്യ പിറന്നാളിന് വേണ്ടി എല്ലാം ചെയ്തു. ദുബായിൽ അച്ഛന്റെ അത്തരമൊരു നീക്കം"- എന്ന അടികുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കിട്ടത്.