
ആസ്‌ട്രേലിയയിലെ ഒരു ഹൈന്ദവ ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന വിദേശി ഒഴുക്കുള്ള കന്നഡ സംസാരിക്കുന്നതിന്റെ കൗതുകകരമായ ദൃശ്യങ്ങൾ നെറ്റിസൺസിന്റെ ഹൃദയം കീഴടക്കുന്നു( foreigner speaking fluent Kannada). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @sira_to_australia എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ വിദേശിയായ മനുഷ്യൻ ഒഴുക്കുള്ള ഭാഷയിൽ കന്നഡ സംസാരിക്കുന്നത് കാണാം. വിദേശി ഒരു ഇന്ത്യൻ റെസ്റ്റോറന്റിന്റെ കൗണ്ടർ മാനേജറായും കാഷ്യറായും ജോലിചെയ്തു വരികയാണെന്നാണ് വിവരം.
കന്നഡ ഭാഷയിൽ തന്നെ സംസാരിച്ചാണ് വിദേശി എല്ലാ ഓർഡറുകളും എടുക്കുന്നതെന്നതും ശ്രദ്ധേയമാണ്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ വിദേശിയുടെ അസാധാരണ കഴിവുകളിൽ നെറ്റിസൺസ് പ്രശംസിച്ചു.