
പാമ്പുകളെ ഭയമില്ലാത്തെ ആരാണുള്ളത്? അടുത്തിടയായി സോഷ്യൽ മീഡിയയിൽ പാമ്പുകളെ സംബന്ധിച്ച വീഡിയോകൾ തരംഗമായിക്കൊണ്ടിരിക്കുകായണ്(cobra). ഇത്തവണ മധ്യപ്രദേശിലെ മന്ദ്‌സൗറിൽ നിന്നും 60 മൂർഖൻ പാമ്പുകളെ കണ്ടെത്തിയ ദൃശ്യങ്ങളാണ് തരംഗമായി കൊണ്ടിരിക്കുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @baserbhai10 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
മധ്യപ്രദേശിലെ മന്ദ്‌സൗറിലെ ഒരു കർഷകന്റെ കന്നുകാലിത്തൊഴുത്തിൽ നിന്നാണ് 60 കുഞ്ഞു മൂർഖൻ പാമ്പുകളെ കണ്ടെത്തിയത്. ഉടൻ തന്നെ കർഷകൻ പാമ്പുപിടിത്തക്കാരനെ വിവരമറിയിച്ചു.
പാമ്പുപിടിത്തക്കാരൻ സ്ഥലത്തെത്തി പാമ്പുകളെ ശ്രദ്ധയോടെ ഒരു പെട്ടിയിലാക്കി സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതായാണ് വിവരം. മധ്യേന്ത്യയിൽ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ മൂർഖൻ പാമ്പുകളിൽ ഒന്നാണിതെന്ന് വനം വകുപ്പ് അധികൃതർ അഭിപ്രായപ്പെട്ടത്.