
ഭൂകമ്പത്തിനിടയിലും അസാധാരണമായി പെരുമാറിയ ഒരു ചൈനീസ് ബാലൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു(earthquake). പങ്കുവയ്ക്കപ്പെട്ട രസകരമായ ദൃശ്യങ്ങൾ കണ്ട് നെറ്റിസൺസ് ഞെട്ടിത്തരിച്ചിരിക്കുകയാണ്. മൾട്ടി ബ്ലോഗിംഗ് പ്ലാറ്റ് ഫോമായ എക്സിൽ @science girl എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ജൂൺ 23 നാണ് ദൃശ്യങ്ങൾ സൂചിപിക്കുന്ന സംഭവവികാസങ്ങൾ ഉണ്ടായത്. അന്നേദിവസം തെക്കൻ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ക്വിങ്‌യുവാനിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ഈ സമയം അച്ഛനും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം ഡൈനിംഗ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കാണാം.
ഭൂകമ്പത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ കുടുംബം പുറത്തേക്ക് ഇറങ്ങി ഓടി. എന്നാൽ ഇവർക്കൊപ്പം പുറത്തേക്ക് ഓടിയ കുട്ടി ഡൈനിംഗ് ടേബിളിലെ ഭക്ഷണത്തിനായി തിരികെ വരുന്നത് ദൃശ്യങ്ങളിൽ കാണാം. അവൻ കഴിയുന്നത്ര ഭക്ഷണം കഴിക്കാൻ ശ്രമിച്ച് ഓടിപ്പോകുന്നു. ശേഷം ഒരു പാത്രം ആഹാരം എടുക്കാൻ അവൻ ശ്രമിക്കുന്നു. അത് നടക്കില്ലെന്ന് മനസ്സിലായപ്പോൾ അവൻ പാത്രം ഉപേക്ഷിച്ചു തിരികെ ഓടുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഒന്നാകെ ചിരി പടർത്തിയിരിക്കുകയാണ്.