
ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് നെറ്റിസൺസിന്റെ ഹൃദയം തകരുന്ന തരത്തിൽ ഒരു ദൃശ്യം പങ്കുവയ്ക്കപ്പെട്ടു(Dog). സംഭവത്തിന്റെ ദൃക്‌സാക്ഷിയാണ് ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ @TheViditsharma എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12:30 ഓടെയാണ് സംഭവം നടന്നത്. ദൃശ്യങ്ങളിൽ, ഫരീദാബാദിലെ തിരക്കേറിയ റോഡിൽ ഉപേക്ഷിക്കപ്പെട്ടതിനെ തുടർന്ന് ദുഃഖിതയായ ഒരു വളർത്തുനായ ഉടമയുടെ കാറിനെ പിന്നാലെ ഓടുന്നത് കാണാം.
ചാരനിറത്തിലുള്ള HR51 CF 2308 എന്ന രജിസ്ട്രേഷൻ നമ്പറുള്ള കാറിന് പിന്നാലെയാണ് നായ ഓടുന്നത്. ഹൃദയഭേദകമായ ദൃശ്യത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുകയാണ്. നെറ്റിസൺസിൽ നിന്നും കടുത്ത പ്രദിഷേധമാണ് ഉടമയ്‌ക്കെതിരെ ഉയരുന്നത്.