കൊടും ക്രൂരത : നായയെ കൊന്ന് അതിന്റെ കണ്ണുകളുമായി കളിക്കുന്ന ഒരാളുടെ ദൃശ്യങ്ങൾ പുറത്ത്; സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം, വീഡിയോ | man killed a dog and playing with its eyes

സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @palfoundation.in എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
man killed a dog and playing with its eyes
Published on

മുംബൈയിൽ തെരുവ് നായക്കുട്ടിയെ കൊന്ന ശേഷം അതിന്റെ കണ്ണുകളുമായി കളിക്കുന്ന ഒരാളുടെ ദൃശ്യങ്ങൾ നെറ്റിസണ്സിനിടയിൽ ഭയമുളവാക്കി( man killed a dog and playing with its eyes). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @palfoundation.in എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

മുംബൈയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള മുംബ്രയിലാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്. ദൃശ്യങ്ങളിൽ ഒരാൾ നായയുടെ കണ്ണുകളുമായി കളിക്കുന്നത് കാണാം. അയാൾക്ക് സമീപത്തായി രക്തം പുരണ്ട ചത്ത നായക്കുട്ടി കിടക്കുന്നുണ്ട്.

അതേസമയം പുറത്തുവന്ന സംഭവത്തിന്റെ അസ്വസ്ഥമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കി. ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് നെറ്റിസൺസ് ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com