
ഒരു കുടുംബത്തിലെ മെഹന്ദി ചടങ്ങിൽ മെയ് വഴക്കത്തോടെ നൃത്തം ചെയ്യുന്ന വൃദ്ധയുടെ കൗതുകമുണർത്തുന്ന ദൃശ്യങ്ങൾ പുലർത്തു വന്നു(Mehndi ceremony). സോക്കറിൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @Aditeaaa_ എന്ന ഹാൻഡ്‌ലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, കുടുംബാംഗങ്ങൾക്കൊപ്പം വളരെയേറെ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന വൃദ്ധയെ കാണാം. അവർ ഓരോ ചുവടും ആസ്വദിച്ചാണ് വയ്ക്കുന്നത്. ബോളിവുഡിലെ ജനപ്രിയ ഗാനമായ 'കജ്ര രേ' യ്ക്കാണ് അവർ നൃത്തം ചെയ്യുന്നത്.
അവരുടെ അസാമാന്യമായ നൈപുണ്യവും താളാത്മകതയും കണ്ട് വീട്ടുകാർ പോലും അത്ഭുതപെടുന്നത് ദൃശ്യങ്ങളിൽ നിന്ന് കാണാം. ദൃശ്യങ്ങൾ പുറത്തു വന്നതോടെ വാർദ്ധക്യത്തിലും അവരുടെ നൃത്തച്ചുവടുകളും മികച്ച കഴിവുകളും കണ്ട നെറ്റിസൺമാർ വൃദ്ധയ്ക്ക് ആശംസയുമായി രംഗത്തെത്തി.