
ജാർഖണ്ഡിലെ ബൊക്കാറോ ജില്ലയിൽ നിന്നും പാലം മുറിച്ചുകടക്കുന്ന ഒരു വൃദ്ധയുടെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപെട്ടു(bridge). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @dineshwar_15261 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കു വച്ചത്. ഈ ദൃശ്യങ്ങൾ ഇതിനോടകം 39K കാഴ്ച നേടി.
ദൃശ്യങ്ങളിൽ, വളരെ തകർന്ന ഒരു പാലത്തിലൂടെ നദി മുറിച്ചുകടക്കുന്ന വൃദ്ധയെ കാണാം. പാലത്തിന്റെ പകുതി ഭാഗം തകർന്ന അവസ്ഥയിലാണുള്ളത്. ആ ഇരുമ്പ് പാലത്തിലൂടെ സ്വയം ബാലൻസ് ചെയ്താണ് അവർ പാലം മുറിച്ചു കടന്നത്. അതീവ ശ്രദ്ധയോടെ സുരക്ഷിതമായാണവർ പാലം കടന്നത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഗ്രാമവാസികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ നെറ്റിസൺസ് ഉയർത്തിക്കാട്ടി.
"ബഹുമാനപ്പെട്ട ഡെപ്യൂട്ടി കമ്മീഷണര്‍ @BokaroDc സര്‍, ബൊക്കാറോ ജില്ലയിലെ ചാമ്പിയെക്കുറിച്ച് ഗ്രാമവാസികള്‍ യാത്രാ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി ഒരു വീഡിയോയിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പ്രായമായ ഒരു മുത്തശ്ശി മുറിച്ചുകടക്കാന്‍ പാടുപെടുന്നത് കാണാം. ദയവായി ഇക്കാര്യം ശ്രദ്ധിക്കുക. @HemantSorenJMM സാഹചര്യം കണക്കിലെടുത്ത് എത്രയും വേഗം ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു." - എന്ന അടികുറിപ്പോടെയാണ് ഹാൻഡിൽ ദൃശ്യങ്ങൾ പങ്കുവച്ചത്.