
ടോക്കിയോ: റഷ്യയുടെ ഫാർ ഈസ്റ്റിൽ ഇന്ന് പുലർച്ചെ ഭൂചലനമുണ്ടായി(Earthquake). റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് ജപ്പാൻ, അലാസ്ക, ഹവായ് എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ കാംചത്ക ഉപദ്വീപിനോട് ചേർന്നുള്ള റഷ്യൻ പ്രദേശങ്ങളിൽ കനത്ത നാശ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവ സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിച്ചതായാണ് വിവരം.
അതേസമയം, ഹവായ്, ചിലി, ജപ്പാൻ, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിൽ വേലിയേറ്റ നിരപ്പിൽ നിന്ന് 1 മുതൽ 3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
റഷ്യയുടെയും ഇക്വഡോറിന്റെയും തീരപ്രദേശങ്ങളിൽ 3 മീറ്ററിൽ കൂടുതൽ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. അതേസമയം. ഭൂചനമുണ്ടായ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിട്ടുണ്ട്.