
നമ്മുടെ ഭൂമിയെ മറ്റു ഗ്രഹങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാക്കുന്നത് ജീവൻ തന്നെയാണ്. ജീവൻ നിലനിർത്താൻ സഹായിക്കുന്നതോ, ഭക്ഷ്യശൃംഖലയും ! (Eagle trying to steal prey from crocodile)
ശക്തമായതെന്തോ, അത് അതിജീവിക്കുന്നു. പരസ്പരം ഭക്ഷണമാക്കുന്നു. അതാണ് പ്രകൃതിനിയമം.
ഇത്തരത്തിൽ പലയിനം ജീവികൾ ഇരപിടിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണിത്. യൂട്യൂബിൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത് Latest Sightings എന്ന ചാനലാണ്.
പ്രകൃതിയിലെ മനോഹര ദൃശ്യങ്ങൾ ഈ ചാനലിലൂടെ പലപ്പോഴും പങ്കുവയ്ക്കപ്പെടാറുണ്ട്. കൗതുകകരമായ ഒരു സംഭവം തന്നെയാണ് ഈ വീഡിയോയിലുമുള്ളത്.
താൻ പിടിക്കുന്ന ഇര തൻ്റെ സ്വന്തമെന്ന് കരുതുന്ന വന്യമൃഗങ്ങൾ അവയെ മറ്റാരും കൊണ്ടുപോകാതിരിക്കാൻ ഏറെ ശ്രദ്ധ ചെലുത്താറുണ്ട്. ഇവിടെയിതാ ഒരു മുതലയുടെ വായിൽ നിന്നും അതിൻ്റെ ഇരയെ തട്ടിയെടുക്കാൻ ശ്രമിക്കുകയാണ് ഒരു പരുന്ത് !
വെള്ളത്തിലേക്ക് പറന്നിറങ്ങിയ പരുന്ത് മുതലയുടെ വായിൽ നിന്നും ഇരയെ തട്ടിയെടുത്ത് പറക്കുകയാണ്. എന്നാൽ, പരാജയം സമ്മതിക്കാതെ മുതല അതിൻ്റെ പിറകെ പോവുകയാണ്. തുടർന്ന് പരുന്ത് ഇരയെ ഉപേക്ഷിച്ച് പോകുന്നത് വീഡിയോയിൽ കാണാൻ കഴിയും.
വീഡിയോ വളരെപ്പെട്ടെന്ന് തന്നെ പ്രചരിക്കുകയും, ഇതിന് ഒരുപാട് കമൻറുകളും ലൈക്കുകളും ലഭിക്കുകയും ചെയ്തു.