
കൊൽക്കത്തയിൽ ദുർഗ്ഗാ ദേവിയുടെ വരവിനെ സൂചിപ്പിക്കുന്ന പരമ്പരാഗത പ്രാർത്ഥനയായ മഹാലയ കേൾക്കാൻ തടിച്ചു കൂടി നിൽക്കുന്ന ഭക്തരുടെ ഹൃദയസ്പർശിയായ ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കുവയ്ക്കപ്പെട്ടു(Devotees wait to listen to 'Mahalaya). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @the_forthright_guy എന്ന ഹൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ കൊൽക്കത്തയിലെ ഏറ്റവും പഴക്കം ചെന്ന റേഡിയോ ഷോപ്പായ കുമോർട്ടുലിയിൽ നവരാത്രിയുടെ ആദ്യ ദിവസം പുലർച്ചെ 4 മണിക്ക് തടിച്ചുകൂടിയ ഡസൻ കണക്കിന് ആളുകളെ കാണാം.
ദുർഗ്ഗാ ദേവിയുടെ വരവിനെ സൂചിപ്പിക്കുന്ന പരമ്പരാഗത പ്രാർത്ഥനയായ മഹാലയ റേഡിയോ ഷോപ്പിലെ എല്ലാ റേഡിയോയിൽ നിന്നും മുഴങ്ങുന്നത് കേൾക്കാം. ദുർഗാപൂജയ്ക്ക് ഏഴ് ദിവസം മുമ്പ് ആണ് മഹാലയം ആരംഭിക്കുന്നത്. ഈ ദിവസം, ബംഗാളിലുടനീളമുള്ള ആളുകൾ പ്രഭാതത്തിനുമുമ്പ് എഴുന്നേൽക്കുകയും ബീരേന്ദ്ര കൃഷ്ണ ഭദ്രന്റെ മഹിഷാസുരമർദ്ദിനി എന്ന കാലാതീതമായ റേഡിയോ പ്രക്ഷേപണം കേൾക്കുകയും ചെയ്യുന്നു. മഹിഷാസുരനുമേൽ ദുർഗ്ഗാദേവിയുടെ വിജയം വിവരിക്കുന്ന മനോഹരമായ 9 മന്ത്രങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്. ഇത് കേൾക്കാനുള്ള ജനാവലിയാണ് ദൃശ്യങ്ങളിലുള്ളത്.