അസാമാന്യമായി നദി നീന്തി കാട്ടിലേക്ക് ഓടി പുള്ളിപ്പുലി; അപൂർവ്വ ദൃശ്യങ്ങൾ കാണാം വീഡിയോ | leopard

മൾട്ടി ബ്ലോഗിംഗ്‌ പ്ലാറ്റ് ഫോമായ എക്‌സിൽ @ParveenKaswan എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
leopard
Published on

അടുത്തിടെ രക്ഷപ്പെടുത്തി കാട്ടിലേക്ക് തിരികെ വിട്ട പുള്ളിപ്പുലി നദി നീന്തി കാട്ടിലേക്ക് ഓടുന്നത്തിന്റെ ഡ്രോൺ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു(leopard). ദൃശ്യങ്ങൾ ഓൺലൈനിൽ പ്രശംസ പിടിച്ചുപറ്റുകയും വന്യജീവി സംരക്ഷണത്തിൽ സാങ്കേതികവിദ്യയുടെ വർദ്ധിച്ചുവരുന്ന പങ്കിനെ കുറിച്ച് നെറ്റിസൺസ് ചർച്ച ആരംഭിക്കുകയും ചെയ്തു. മൾട്ടി ബ്ലോഗിംഗ്‌ പ്ലാറ്റ് ഫോമായ എക്‌സിൽ @ParveenKaswan എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.

ദൃശ്യങ്ങളിൽ ഒരു പുള്ളിപ്പുലി തന്റെ അസാമാന്യമായ കഴിവ് കൊണ്ട് നദി നീന്തിക്കടക്കുന്നത് കാണാം. ശേഷം അത് തന്റെ ആവാസവ്യവസ്ഥയായ കാട്ടിലേക്ക് ഓടി പോകുന്നു. ഇന്ത്യൻ ഫോറെസ്റ് സർവീസ് ഉദ്യോഗസ്ഥർ പുള്ളിപ്പുലിയുടെ സുരക്ഷ ഉറപ്പാക്കാനും അത് കാടുമായി എങ്ങനെ പൊരുത്തപ്പെട്ടു എന്ന് നിരീക്ഷിക്കാനും വേണ്ടിയാണ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയത്.

നിരീക്ഷണത്തിനും വേട്ടയാടൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വേണ്ടി മൈക്രോ ഡ്രോണുകൾ ഉപയോഗിച്ച് പരിശോധന നടത്താറുണ്ട്. അതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഈ അപൂർവ്വ ദൃശ്യങ്ങൾ പകർത്താനായതെന്ന് ന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൺ കസ്വാൻ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com