
ഉത്തർപ്രദേശിലെ മെയിൻപുരിയിൽ റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിലർ-ട്രക്കിന് മുകളിൽ നിസ്ക്കാരം നടത്തിയ ട്രക്ക് ഡ്രൈവറുടെ ദൃശ്യങ്ങൾ പുറത്തു വന്നു(truck). മെയിൻപുരി ജില്ലയിലെ ബേവാർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @SatyaSangamLKO എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ ആ മനുഷ്യൻ തന്റെ വാഹനത്തിന് മുകളിൽ ഇരുന്നു പ്രാർത്ഥിക്കുന്നതായി കാണാം. ട്രക്കിന്റെ ട്രെയിലറിൽ ആ മനുഷ്യൻ ഭക്ത്യാദരവോടെയാണ് നിസ്കാരം പൂർത്തിയാക്കുന്നത്.
ദൃശ്യങ്ങൾ പുറത്തു വന്നത്തോടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വിഷയം ചർച്ചയായി മാറിയയിരിക്കുകയാണ്. നെറ്റിസൺസ് ആ മനുഷ്യന്റെ വിശ്വാസത്തോടുള്ള പ്രതിബദ്ധതയെ അഭിനന്ദിച്ചു. അതേസമയം മറ്റുള്ളവർ റോഡ് സുരക്ഷയെയും ഗതാഗത നിയന്ത്രണങ്ങളെയും കുറിച്ചുള്ള ആശങ്കകൾ പ്രകടിപ്പിച്ചു.