
ഉത്തർപ്രദേശിലെ കനൗജിൽ സ്ത്രീധന തർക്കത്തെ തുടർന്ന് കുടുംബങ്ങൾ തമ്മിൽ തല്ലിയതിനെ ദൃശ്യങ്ങൾ പുറത്തു വന്നു(Dowry dispute). സോഷ്യൽമീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @TrueStoryUP എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ശനിയാഴ്ച വൈകുന്നേരം ചിബ്രമാവു പോലീസ് സ്റ്റേഷൻ പരിധിയിലാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവങ്ങൾ അരങ്ങേറിയതെന്നാണ് റിപ്പോർട്ട്.
6 മാസം മുൻപ് നടന്ന വിവാഹത്തിൻറെ സ്ത്രീധന തർക്കമാണ് കുടുംബങ്ങളെ സംഘർഷത്തിലേക്ക് കൊണ്ടെത്തിച്ചത്. പുണ്യസവാൻ മാസത്തിൽ നവദമ്പതികളെ പെൺകുട്ടിയുടെ വീട്ടിലേക്ക് കൊണ്ട് പോകുന്ന സമയത്താണ് വഴക്കുണ്ടായതെന്നാണ് വിവരം. അതേസമയം ദൃശ്യങ്ങൾ പുറത്തു വന്നതോടെ സ്ത്രീധനത്തിനെതിരായി നെറ്റിസൺസ് ചർച്ചയ്ക്ക് തുടക്കമിട്ടു.