ജമ്മു കശ്മീരിലെ ഉദംപൂരിൽ എൻ.ഡി.ആർ.എഫിനൊപ്പം യോഗ ചെയ്ത് നായ; കയ്യടിച്ചും പ്രശംസിച്ചും ചേർത്ത് പിടിച്ചും ലോകം... വീഡിയോ | Dog
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജമ്മു കശ്മീരിലെ ഉദംപൂരിൽ ദുരന്ത നിവാരണ സേനഇക്കൊപ്പം യോഗ ചെയ്യുന്ന ഒരു നായയുടെ ദൃശ്യം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(Dog). നെറ്റിസൺസ് ഇരുകയ്യും നീട്ടി സ്വീകരിച്ച ഈ ദൃശ്യങ്ങളിൽ നായ യോഗ ആസനങ്ങൾ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കുന്നത് കാണാം. പ്രമുഖ വാർത്താ ഏജൻസിയായ @ANI ആണ് ദൃശ്യങ്ങൾ എക്‌സിൽ പോസ്റ്റ് ചെയ്തത്.
55 എൻഡിആർഎഫ് ഉദ്യോഗസ്ഥരാണ് യോഗ പരിപാടിയിൽ പങ്കെടുത്തത്. ദൃശ്യങ്ങളിൽ, ഉദംപൂരിലെ പതിമൂന്നാം ബറ്റാലിയൻ കാമ്പസിൽ ദേശീയ ദുരന്ത നിവാരണ സേന നടത്തിയ പ്രത്യേക യോഗ സെഷനിൽ പങ്കെടുക്കുന്നത് കാണാം. ഉദ്യോഗസ്ഥരോടൊപ്പം യോഗ ആസനങ്ങളിൽ ഒരു നായയും പങ്കെടുക്കുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. സെഷനിൽ നടത്തിയ മിക്ക ആസനങ്ങളും നായ പരിശീലിക്കുന്നുണ്ട്. രണ്ട് വർഷത്തോളം ഈ നായയ്ക്ക് എൻ.ഡി.ആർ.എഫ് ഉദ്യോഗസ്ഥർ പരിശീലനം നൽകിയതായാണ് വിവരം.