വിനായക ചതുർത്ഥി ആഘോഷങ്ങളിലെ താരമായി ‘ഷേരു’ | Dog participating in Ganesh Chaturthi celebrations

വിനായക ചതുർത്ഥി ആഘോഷങ്ങളിലെ താരമായി ‘ഷേരു’ | Dog participating in Ganesh Chaturthi celebrations
Published on

വിനായക ചതുർത്ഥി ഹിന്ദുമതവിശ്വാസികൾ ഏറെ ഭക്തിപൂർവ്വം കൊണ്ടാടുന്ന ഉത്സവമാണ്. ​ഗണപതിയുടെ ജന്മദിനമാണിത്. ഈ ദിനം അതിൻ്റെ പാരമ്യത്തിൽ കൊണ്ടാടുന്നത് മിക്കവാറും ഉത്തരേന്ത്യക്കാരാണ്.(Dog participating in Ganesh Chaturthi celebrations)

വിനായക ചതുർത്ഥിയുമായി ബന്ധപ്പെട്ട് ഒട്ടേറെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നുണ്ട്.

അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇത്. വളരെ മനോഹരമായ ഈ വീഡിയോയിലെ താരം 'ഷേരു'വാണ്. പേരു പോലെ തന്നെ വളരെ ക്യൂട്ട് ആയ ഒരു നായയാണ് ഇത്. ഈ വീഡിയോയിൽ കാണാൻ കഴിയുന്നത് വിനായക ചതുർത്ഥി ആഘോഷങ്ങളിൽ ഷേരുവും ഒരു ഭാഗമാകുന്നതെങ്ങനെന്നാണ്.

ബാന്ദ്ര ഈസ്റ്റിൽ ശ്രീ സായി സേവാ മിത്ര മണ്ഡലിനോടൊപ്പമാണ് ഷേരുവിൻ്റെ താമസം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകൾ ഏറ്റെടുത്തിരിക്കുന്നത് 2024 ലെ ഗണപതി ആഗമൻ ആഘോഷങ്ങളിൽ അവൻ പങ്കെടുക്കുന്ന വീഡിയോയാണ്.

ശ്രീ സായി സേവാ മിത്ര മണ്ഡലിലുള്ളവർ ​ഗണപതിയെ ആനയിക്കുമ്പോൾ ഉത്സാഹത്തോടെ അവരോടൊപ്പം ചേരുന്ന ഷേരുവിനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. എല്ലാവരും ധരിച്ചിരിക്കുന്നത് പോലെയുള്ളതാണ് അവൻ്റെ വസ്ത്രവും.

വീഡിയോയ്ക്ക് താഴെ കമൻറുകളുമായി എത്തിയിരിക്കുന്നത് ഒട്ടനവധി പേരാണ്. 'ഞാൻ കണ്ട ഏറ്റവും മനോഹരമായ കാഴ്ച്ച'യെന്നാണ് ഒരാളുടെ കമൻറ്. എന്തായാലും കണ്ണിനു കുളിർമയും, മനസിന് സന്തോഷവും നൽകുന്നതാണ് ഇത്തരത്തിലുള്ള ദൃശ്യങ്ങൾ എന്ന കാര്യത്തിൽ തർക്കമില്ല !

Related Stories

No stories found.
Times Kerala
timeskerala.com