
വളർത്തു ജീവികളെ ഉപേക്ഷിക്കുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? ഏറെ ദുഃഖകരമായ ഒരു കാര്യമാണത്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മുംബൈയിലെ എസിയിലെ വനിതാ കമ്പാർട്ടുമെന്റിൽ നിന്ന് നായയെ കണ്ടെത്തിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(Dog). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @RiaSharma1125 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ചർച്ച്ഗേറ്റ്-ഭായന്ദർ എസി ലോക്കലിലെ വനിതാ കമ്പാർട്ടുമെന്റിനുള്ളിലാണ് സംഭവം നടന്നത്. യാത്രക്കാർ പകർത്തിയ വീഡിയോയിൽ, നായ സീറ്റിനടിയിൽ ഭയന്ന് ഇരിക്കുന്നത് കാണാം. യാത്രക്കാർ നായയ്ക്ക് വെള്ളം നൽകിയെങ്കിലും അത് കുടിക്കാൻ വിസമ്മതിച്ചു. ചർച്ച്ഗേറ്റിൽ നിന്ന് ട്രെയിനിൽ കയറുമ്പോൾ തന്നെ നായ ട്രെയിനിനുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്.
ലക്ഷണം കണ്ടിട്ട് ഉടമസ്ഥൻ ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. ഒടുവിൽ വളർത്തുമൃഗമാണെന്ന് കരുതുന്ന നായയെ ആർ.പി.എഫ് ഉദ്യോഗസ്ഥരാണ് ഭയാന്ദർ സ്റ്റേഷനിൽ നിന്നും രക്ഷപ്പെടുത്തിയത്.