
തമിഴ്‌നാട്ടിലെ ഈറോഡിൽ ഒരു ഇരുചക്ര വാഹനം നായയെ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ ചർച്ചക്ക് തുടക്കമിട്ടു(Dog hit by two-wheeler). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @polimernews എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം തിങ്കളാഴ്ചയാണ് ഉണ്ടായത്. റോഡരികിലുണ്ടായിരുന്ന മറ്റൊരു നായയുടെ ആക്രമണത്തിന് ശേഷം പെട്ടെന്ന് ഒരു നായ ബൈക്കിന് മുന്നിലേക്ക് ഓടി വീഴുന്നത് കാണാം. ഈ സമയം എത്തിയ ഒരു ഇരുചക്ര വാഹനം റോഡിന്റെ നടുവിൽ എത്തിയ നായയെ ഇടിച്ചു തെറിപ്പിച്ചു. എന്നാൽ ഇതോടെ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപെട്ടു. തുടർന്ന് റോഡിൽ വീണ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് വിവരം.