
കാനഡയിലെ വാൻകൂവറിൽ വലിയ കറുത്ത കരടിയെ ഓടിക്കുന്ന ഒരു ചെറിയ നായയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയയിൽ പങ്കുവയ്ക്കപ്പെട്ടു(Dog chases black bear). സോഷ്യൽ മീഡിയാ പ്ലേറ്റ് ഫോമായ എക്‌സിൽ @nexta_tv എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്.
ദൃശ്യങ്ങളിൽ, ഒരു വീട്ടിലെ തുറന്നിട്ട വാതിലിലൂടെ കരടി ഭക്ഷണം തേടി കടന്നുവരുന്നത് കാണാം. കരടിയുടെ സാന്നിധ്യം മനസിലായതോടെ നായ കുരയ്ക്കാൻ തുടങ്ങി.
പരിഭ്രാന്തനായ കരടി അതേ വാതിലിലൂടെ കാട്ടിലേക്ക് തിരിഞ്ഞോടി. എന്നാൽ നായ കരടിയെ വിടാൻ കൂട്ടാക്കാതെ പിന്നാലെ പാഞ്ഞു. ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കിട്ടതോടെ കൊച്ചു വളർത്തുമൃഗം ഇന്റർനെറ്റിൽ താരമായി. നിരവധി പേരാണ് ദൃശ്യങ്ങൾക്ക് താഴെ പ്രതികരണം അറിയിച്ച് രംഗത്തെത്തിയത്.