
മധ്യപ്രദേശിലെ സിയോണി ജില്ലയിൽ ഒരു ക്ഷേത്ര നിർമ്മാണത്തിനിടെ ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്(temple). മൾട്ടി ബ്ലോഗിംഗ് പ്ലാറ്റ് ഫോമായ എക്സിൽ @azizkavish എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, ക്ഷേത്ര നിർമ്മാണത്തിനായി തറക്കല്ലിടൽ ചടങ്ങ് നടക്കുന്നത് കാണാം. ഉദ്ഘാടനം നിർവഹിക്കുന്നതിനായി ഡോ. പ്രഫുല്ല ശ്രീവാസ്തവ കുഴിക്കാടുത്തു നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
എന്നാൽ വളരെ പെട്ടന്ന് തന്നെ മണ്ണ് ഇടിഞ്ഞു വീണ് അദ്ദേഹം 6 അടി താഴ്ചയുള്ള കുഴിയിലേക്ക് വീണു. ഡോക്ടർക്ക് നിസ്സാര പരിക്കുകൾ മാത്രമേ ഉണ്ടായുളളു എന്നാണ് വിവരം. ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് നടുക്കം രേഖപ്പെടുത്തി.