
പാനിപ്പത്ത് തെരുവുകളിൽ പട്ടാപ്പകൽ യുവതികളെ അനുചിതമായി സ്പർശിക്കുന്ന ഇരുചക്ര വാഹന യാത്രക്കാരന്റെ അസ്വസ്ഥമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നു (two-wheeler rider inappropriately touching women). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @HateDetectors എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
"പാനിപ്പത്തിൽ സ്ത്രീകളെ പൊതുസ്ഥലത്ത് കളിയാക്കുന്നു, ക്യാമറയിൽ പതിഞ്ഞ ബൈക്ക് ഓടിക്കുന്ന ഗുണ്ടകളുടെ മോശം പ്രവൃത്തി.. വീഡിയോ വൈറലാകുന്നു" എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കിട്ടിരിക്കുന്നത്.
ദൃശ്യങ്ങളിൽ പാനിപ്പത്തിലെ തിരക്കേറിയ ഒരു തെരുവിൽ പ്രതികൾ ഇരുവരും ബൈക്കിൽ സഞ്ചരിക്കുന്നത് കാണാം. പെട്ടെന്ന്, റോഡിലെ ഒരു ക്രോസിംഗിൽ നടന്നുപോകുന്ന ഒരു യുവതിയെ പിന്നിൽ നിന്ന് അനുചിതമായി ബൈക്ക് യാത്രക്കാരിൽ ഒരാൾ സ്പർശിക്കുന്നു. പിന്നാലെ വന്ന യാത്രക്കാരിൽ ഒരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. അതേസമയം ദൃശ്യങ്ങൾ പുറത്തു വന്നതോടെ പ്രതികളെ അറസ്റ്റ് ചെയ്തതായാണ് വിവരം. എന്നാൽ സംഭവം ഇന്റർനെറ്റിൽ വൻ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.