
ഡൽഹിയിലെ ഇന്ദിരാപുരത്ത് സ്കൂട്ടർ പിന്നിലേക്ക് മാറ്റുന്നതിനിടെ വികലാംഗനായ ഒരാൾ തുറന്ന അഴുക്കുചാലിൽ വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു(Disabled man falls into open drain). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @Benarasiyaa എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ ഭരണകൂടം പിന്നിലാണെന്ന് ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി നെറ്റിസൺസ് പറഞ്ഞു.
വ്യാഴാഴ്ചയാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്. ദൃശ്യങ്ങളിൽ, ഡൽഹിയിലെ ഇന്ദിരാപുരം പ്രദേശത്താണ് മുനിസിപ്പൽ കോർപ്പറേഷന്റെ അശ്രദ്ധ മൂലം ദാരുണമായ സംഭവമുണ്ടായത്. ദൃശ്യങ്ങളിൽ ഒരു ഇരുചക്ര വാഹനയാത്രികൻ വാഹനം പിന്നിലേക്കെടുക്കവേ തുറന്ന അഴുക്കുചാലിൽ വീഴുന്നത് കാണാം.
15 അടി താഴ്ചയുള്ള തുറന്ന അഴുക്കുചാലിലേക്കാണ് വികലാംഗൻ വീണത്. ഭാഗ്യവശാൽ, ആ മനുഷ്യന് നിസാര പരിക്ക് മാത്രമേ പറ്റിയുള്ളൂ എന്നാണ് വിവരം. എന്നാൽ നെറ്റിസൺസ് സംഭവത്തിൽ കനത്ത പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.