
മധ്യപ്രദേശിലെ ഭോപ്പാലിൽ അടുത്തിടെ നിർമ്മിച്ച 90° ക്ലോക്ക് ടവറിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കൗതുകമായി തുടരുന്നു(Digital clock). ഭോപ്പാലിലെ പോളിടെക്നിക് സ്ക്വയറിൽ സ്ഥിതി ചെയ്യുന്ന ഒരു ഡിജിറ്റൽ ക്ലോക്ക് ടവറിന്റെ ദൃശ്യമാണ് പ്രചരിക്കുന്നത്. നാല് വശങ്ങളുള്ള ക്ലോക്ക് ടവറിന്റെ ഓരോ വശത്തും ഓരോ സമയമാണ് കാണിക്കുന്നത്. ഒരു വശം രാത്രി 8:58 എന്ന് കാണിച്ചപ്പോൾ മറ്റേ വശം രാത്രി 9:05 എന്ന് കാണിച്ചു. അതേസമയം, ഒരു വശം പ്രവർത്തനരഹിതമാണെന്നാണ് പറയപ്പെടുന്നത്.
2025 ഫെബ്രുവരിയിൽ നടന്ന ആഗോള നിക്ഷേപക ഉച്ചകോടിയിലാണ് ഈ ക്ലോക്ക് ടവർ നിർമ്മിക്കാൻ ധാരണയായത്. സോഷ്യൽ മീഡിയയിലെ ആളുകൾ ഇതിനെ 'ടൈം ട്രാവൽ ക്ലോക്ക്' എന്ന് കളിയാക്കി. ഭോപ്പാലിന്റെ ഒമ്പതാമത്തെ അത്ഭുതം എന്ന് പോലും ഇതിനെ പരിഹസിച്ചു.
"₹40 ലക്ഷം വിലയുള്ള ലോകപ്രശസ്തമായ ബീഹാർ ഷെരീഫ് ക്ലോക്ക് ടവറിന് വിശ്രമിക്കാം!" - എന്ന് കേരള കോൺഗ്രസ് പോലും ഔദ്യോഗിക എക്സ് ഹാൻഡിൽ വഴി ക്ലോക്കിനെ ട്രോളിയതായാണ് വിവരം.