
ഉത്തർപ്രദേശിൽ ഡീസൽ നിറച്ച ടാങ്കർ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി തുടരുന്നു(Diesel tanker overturns). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @AnuragVerma_SP എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ഉത്തർപ്രദേശിലെ സോൻഭദ്രയിൽ ആഗസ്റ്റ് 15 നാണ് സംഭവം നടന്നത്. ഡീസൽ നിറച്ച ടാങ്കർ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ അപകടത്തിൽപ്പെട്ട ഡ്രൈവറേയും കൂട്ടാളിയെയും സഹായിക്കുന്നതിന് പകരം ഗ്രാമവാസികൾ ലോറിയിൽ നിന്നും ചോർന്ന ഡീസൽ കൊള്ളയടിക്കാനാണ് ശ്രമിച്ചത്. ഇതിനായി സമീപ ഗ്രാമങ്ങളിൽ നിന്നു പോലും ജനങ്ങൾ എത്തിയതായാണ് വിവരം. ദൃശ്യങ്ങളിൽ കുപ്പികളും ബക്കറ്റുകളും മറ്റ് പാത്രങ്ങളുമായി ജനങ്ങൾ പരക്കം പായുന്നത് കാണാം. എന്നാൽ, ഭാഗ്യവശാൽ, സംഭവത്തിൽ തീപിടിത്തമുണ്ടായില്ല.