
സന്തോഷാധിക്യത്താൽ മനുഷ്യൻ പാട്ടുപാടുക, നൃത്തം ചെയ്യുക, തുടങ്ങിയ ഉന്മേഷം ഉണർത്തുന്ന കാര്യങ്ങൾ ചെയ്യാറുണ്ട്(Eiffel Tower). അത്തരം ഒരു നിമിഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു. നിമിഷ നേരം കൊണ്ട് പങ്കു വയ്ക്കപ്പെട്ട ഈ ദൃശ്യങ്ങളിൽ ഒരു കൂട്ടം ജനങ്ങളുടെ ഐക്യമാണ് കാണാനാവുക.
ദൃശ്യങ്ങളിൽ ഫ്രാൻസിലെ ഈഫൽ ടവർ സന്ദർശിച്ച വേളയിൽ ഒരു കൂട്ടം ഇന്ത്യൻ വിനോദസഞ്ചാരികൾ ഒത്തു ചേർന്ന് ഒരു ഹിന്ദി ഗാനം ആലപിക്കുന്നത് കാണാം. അതിന് താളമെന്നവണ്ണം വിനോദ സഞ്ചാരികളുടെ പുഞ്ചിരിയും കരഘോഷവും ഉണ്ടായിരുന്നു.
ഇതിഹാസ കലാകാരികളായ ലതാ മങ്കേഷ്‌കറും മന്നാ ഡേയും ചേർന്ന് ആലപിച്ച "ആജാ സനം മധുര്‍ ചാന്ദ്‌നി മേ" എന്ന ഗാനമാണവർ ഒത്തുചേർന്ന് പാടിയത്. പങ്കജ് ഗുപ്ത എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. "ഫ്രാൻസിലെ പാരീസിലെ ഈഫൽ ടവറിൽ ഓരോ വിനോദസഞ്ചാരിയും ഞങ്ങളോടൊപ്പം ഒരു ഇന്ത്യൻ ഗാനം ആസ്വദിച്ചു" എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കിട്ടത്.