
ഹിമാചൽ പ്രദേശിലെ കാംഗ്രയിൽ ചക്കി നദിയിലെ പാലം ഇടിഞ്ഞു വീഴുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കുവയ്കപെട്ടു(bridge). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @nabilajamal_ എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ആയിരക്കണക്കിന് യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ട്രെയിൻ പാലത്തിലൂടെ കടന്നു പോയതിന് തൊട്ടു പിന്നാലെയാണ് സംഭവം നടന്നത്. നദിയിലെ വെള്ളപ്പൊക്കത്തിൽ പാലത്തിന്റെ അടിഭാഗം തകർന്നു. എന്നാൽ, ഭാഗ്യവശാൽ അപകടങ്ങളൊന്നും ഉണ്ടായില്ല.
ദൃശ്യങ്ങളിൽ, ഒരു ട്രെയിൻ ഉയരമുള്ള റെയിൽ പാലത്തിലൂടെ കടന്നു പോകുന്നത് കാണാം. ട്രെയിൻ പാലത്തിന് മുകളിലൂടെ പതുക്കെ നീങ്ങിയപ്പോൾ, ബേസിന്റെ മറ്റൊരു ഭാഗം വെള്ളത്തിലേക്ക് തകർന്നു വീഴുന്നത് വ്യക്തമായി കാണാം. ദൃശ്യങ്ങൾ പുറത്തു വനനത്തോടെ നെറ്റിസൺസിന് അമ്പരപ്പാണ് ഉണ്ടായത്. നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരണവുമായി എത്തിയത്.