
ഡൽഹി മെട്രോയിൽ മധ്യവയസ്കരായ ചില പുരുഷന്മാർ ഇരുന്ന് പാട്ടു പാടുന്നത് കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടു(Delhi Metro). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ റെഡ്ഡിറ്റിൽ 'Upstairs-Bit6897' എന്ന ഹാൻഡിലാണ് വീഡിയോ പങ്കുവെച്ചത്.
സോഷ്യൽ മീഡിയ അവരെ 'അമ്മാവന്മാർ' എന്നാണ് വിളിച്ചത്. ഈ അമ്മാവന്മാർ 1950-കളിലെ റൊമാന്റിക് ഗാനങ്ങളാണ് മൈക്കിൽ ആസ്വദിച്ച് പാടുന്നത്. 'ചെറി ഓൺ ടോപ്പ്' എന്ന ഗാനം, 'ശ്രീ 420' എന്ന ഹിറ്റ് ചിത്രത്തിലെ 'പ്യാർ ഹുവാ ഇക്രാർ ഹുവാ' എന്ന ഗാനം മുതലായവയാണ് അവർ ആലപിച്ചത്. ഇവയെല്ലാം 1950 - 1955 കാലഘട്ടത്തിലെ തിരഞ്ഞെടുത്ത ഗാനങ്ങളായിരുന്നു.
"ഡൽഹി മെട്രോ, കരോക്കെ സ്റ്റാൻഡ്" എന്നാണ് ദൃശ്യങ്ങളിൽ എഴുതിയിരുന്നത്. ഒപ്പം "2025 ഏപ്രിൽ 22-ന് (ഇന്നലെ) സാംസങ് S20FE ഉപയോഗിച്ച് യെല്ലൊ ലൈനിൽ ചിത്രീകരിച്ചത് എന്നും കൂട്ടിച്ചേർത്തിരുന്നു. എന്നാൽ പോസ്റ്റ് വൈറൽ ആയതോടെ നിരവധിപേരാണ് അമ്മാവന്മാരെ അനുകൂലിച്ചും തള്ളിപ്പറഞ്ഞും പ്രതികരിച്ചത്. ചിലർ ഇതിനെ 'പൊതു ശല്യം' എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ മറ്റു ചിലർ ഈ ദൃശ്യങ്ങൾ വളരെ രസകരമായ അനുഭവമായാണ് എടുത്തത്.