
പഞ്ചാബിലെ വെള്ളപ്പൊക്ക ദുരിതബാധിതർക്കായി സംഭാവനകൾ സ്വരൂപിക്കാൻ ജനങ്ങളുടെ പ്രിയപ്പെട്ട ഗാനങ്ങൾ ആലപിക്കുന്ന ഡൽഹിക്കാരന്റെ ദൃശ്യങ്ങൾ നെറ്റിസൺസിന്റെ ഹൃദയം കീഴടക്കുന്നു( Delhi man sings songs in public to raise funds). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @ befikra.tejas എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കവച്ചത്.
ഡൽഹിയിലെ ഖാൻ മാർക്കറ്റിലാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവത്തെ നടന്നത്. ദൃശ്യങ്ങളിൽ ജനങ്ങളുടെ പ്രിയപ്പെട്ട ഗാനങ്ങൾ ആലപിക്കുന്ന മനുഷ്യനെ കാണാം. തകർന്ന പഞ്ചാബിനായി ഫണ്ട് സ്വരൂപിക്കുന്നതിനായാണ് അദ്ദേഹം മഹത്തായ ഈ പ്രവർത്തി ചെയുന്നത്. ദൃശ്യങ്ങളിലുള്ളത് ഗായകനും ഗാനരചയിതാവുമായ തേജസ് സിംഗ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പുറത്തു വന്ന ദൃശ്യങ്ങൾ നെറ്റിസൺസ് ഇരുകൈയും നീട്ടി സ്വീകരിച്ചു.