
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ കഴിഞ്ഞ ദിവസമുണ്ടായ മേഘവിസ്ഫോടനത്തിൽ വൻ നാശനഷ്ടം(truck and crew submerged in floodwaters). മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മുങ്ങി താഴുന്ന ട്രക്കിന്റെയും ജീവനക്കാരുടെയും ഭയാനകമായ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു. സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @WeatherMonitors എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, നഗരത്തിലെ കനത്ത വെള്ളപൊക്കത്തിനിടയിൽ ട്രക്ക് ഒഴുകി പോകുന്നത് കാണാം. ഒരു കൂട്ടം ജനങ്ങൾ ട്രക്കിൽ അപകടകരമായ നിലയിൽ തുടരുന്നതും കാണാം. അവർ സഹായം അഭ്യർത്ഥിക്കുന്നുണ്ട്. എന്നാൽ, നിമിഷങ്ങൾക്കുള്ളിൽ ട്രക്ക് പൂർണമായും വെള്ളത്തിൽ മുങ്ങുന്നതാണ് കാണാനാവുക. ട്രക്കിൽ 10 തൊഴിലാളികൾ ഉണ്ടായിരുന്നതായാണ് വിവരം. ഇവരെല്ലാം മരിച്ചിരിക്കുമെന്നാണ് സൂചന.