
അക്രമണകാരികൾ അല്ലാത്ത മൃഗങ്ങളുടെ കൂട്ടത്തിലാണ് നാം മാനിനു സ്ഥാനം കല്പിച്ചു നൽകിയിരിക്കുന്നത്(Deer). എന്നാൽ ആക്രമണകാരിയായ, പ്രശ്നക്കാരനായ ഒരു മാനിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ യൂട്യൂബിലെ സി.ടി.വി ന്യൂസ് എന്ന ചാനൽ ആണ് പോസ്റ്റ് പങ്കുവച്ചത്.
ഒരു റസ്റ്റോറന്റിലെ ജനാലയിലൂടെ ഒരു മാൻ അകത്തു കടക്കുന്നത് കാണിക്കുന്ന ഒരു വിചിത്രമായ വീഡിയോയാണിത്. ആ റസ്റ്റോറന്റിൽ ചിലർ ഭക്ഷണം കഴിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പെട്ടെന്ന്, പിന്നിൽ നിന്ന് ഒരു മാൻ റസ്റ്റോറന്റിലെ ജനാലയിലൂടെ ഇടിച്ചുകയറി അവിടെ കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണ്. ഇത് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന റസ്റ്റോറന്റിലെ ആളുകളെ പരിഭ്രാന്തരാക്കി. വീഡിയോ വൈറലായതോടെ, ഈ ദൃശ്യങ്ങൾ കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കളും ഭയചകിതരായി.